Color Os Features(Realme Features)
Color OS custom rom ആയത് കൊണ്ട് ഇതിൽ സാധാരണ ആൻഡ്രോയിഡ് വേർഷനേക്കാൾ കൂടുതൽ feature കാണാം.. എന്നാലും സാധാരണ കാണുന്ന ചില features ഉണ്ടാവില്ല താനും Color OS ആദ്യമായി ഉപയോഗിക്കുന്ന കൂട്ടുകാർക്ക് ചില സംശയങ്ങൾ വന്നതായി കണ്ടു അതിൽ ചിലത് ഇവിടെ എഴുതുന്നു..
Camera,Contacts, Phone , Messages , Browser എന്നീ ആപ്പുകൾക്ക് മിതമായ settings മാത്രമേ ഓപ്പോ നൽകുന്നുള്ളൂ.. കൂടാതെ അവ access ചെയ്യാൻ സാധാരണ ആൻഡ്രോയിഡ് പോലെ ആ ആപ്പിൽ നോക്കിയാൽ കാണില്ല...iOS ഇൽ കാണുന്ന പോലെ Phone ന്റെ settings ഇൽ പോയാൽ ഏറ്റവും അവസാനമായി കാണാം...
സിം ഇൽ ഉള്ള contacts ഫോണിൽ വരുത്തുന്ന ഓപ്ഷൻ അവിടെ ആണ് ഉള്ളത്..
കാമറയിൽ എടുക്കുന്ന ഫോട്ടോകളിൽ Watermark വരുത്തിക്കാൻ ഉള്ള ഓപ്ഷൻ സെറ്റിങ്‌സ്->Camera ഇൽ പോയാൽ കാണാം...
കാമറയിൽ എടുക്കുന്ന ഫോട്ടോകളിൽ Watermark വരുത്തിക്കാൻ ഉള്ള ഓപ്ഷൻ സെറ്റിങ്‌സ്->Camera ഇൽ പോയാൽ കാണാം...
നമുക്ക് virtual ബട്ടൺ ഒഴിവാക്കി gestures ഉപയോഗിക്കാൻ വേണ്ടി Settingsil പോയി "Smart & convinient" എന്ന tab ക്ലിക്ക് ചെയ്ത് സെറ്റ് ചെയ്യാം.. Miui യേക്കാൾ എത്രയോ നല്ല responsive gestures ആണ് ഇവിടെ ലഭിക്കുന്നത്.. വിവോ ഇവരുടെ sibling brand ആണേലും അവരുടെ gestures വളരെ laggy ആയിട്ട് അനുഭവപ്പെട്ടിട്ടുണ്ട്..
ഓപ്പോയിൽ SOT ഗ്രാഫ് ഇല്ല എന്ന് അറിയാം അല്ലോ.. ആയതിനാൽ ഇവിടെ നമുക്ക് വേറെ രീതി ആണ്.. Settingsil പോയി ബാറ്ററി ടാബ് നോക്കിയാൽ അവിടെ ഓരോ അപ്പ്ലിക്കേഷനും എത്ര സമയം ഉപയോഗിച്ചു.. എത്ര ബാറ്ററി എടുത്തു എന്നു കാണാം.. പക്ഷെ ഇത് 12.00AM മുതൽ 11.59Pm വരെ ഉള്ള details മാത്രമേ കാണിക്കുകയുള്ളൂ.. 3 ദിവസത്തെ record കാണാം..
പിന്നെ ഞാൻ കണ്ട നല്ലൊരു ഓപ്ഷൻ ആണ് വീഡിയോ കാൾ ചെയ്യുമ്പോൾ നമ്മുടെ മുഖം filter ഒക്കെ ഇട്ടു വെളുപ്പിച്ചു കാണിക്കുന്നത്.. ഇതിനായി സെറ്റിങ്സിൽ Additional Settings എന്ന ടാബ് ക്ലിക്ക് ചെയ്യുക.. അതിൽ Video Call effects എന്നു കാണാം അത് select ചെയ്താൽ ഈ feature activate ചെയ്യാൻ പറ്റുന്ന വീഡിയോ calling ആപ്പ് കാണാം. Google Duo , Instagram എന്നിവയിൽ ഇത് ഉപയോഗിക്കാൻ കഴിയില്ല.. ബാക്കി ഉള്ളവ നന്നായി work ചെയ്യുന്നു.. 
Settingsil പോയാൽ Game Acceleration എന്ന ഒരു ടാബ് കാണാം.. അതിൽ പോയി Graphics acceleration on ചെയ്താൽ games കൂടുതൽ നന്നായി വർക്ക് ചെയുന്നു.. എന്തിരുന്നാലും നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന കുറച്ചു game മാത്രമേ ഇത് support ചെയ്യുന്നുള്ളൂ.. PUBG, Asphalt 8 എന്നിവ ഇത് support ചെയ്യുന്നു.. കൂടാതെ game കളിക്കുമ്പോൾ നോട്ടിഫിക്കേഷൻ വരാതിരിക്കാൻ ഉള്ള സംവിധാനവും ഉണ്ട്..
അടുത്തത് സൗണ്ട് enhancing നു വേണ്ടി ഉള്ള ഓപ്ഷൻ ആണ് ഇത് earphone ഉപയോഗിക്കുമ്പോൾ മാത്രമേ വർക്ക് ആവുള്ളു.. ഇത് on ചെയ്യാൻ.. Setting>Sounds & Vibration > Real Sound Technology(ഏറ്റവും താഴെ ആയിട്ടാണ് ഇത് ഉള്ളത്) അവിടെ പോയി on ചെയ്യുക.. നല്ല സൗണ്ട് effect കിട്ടുന്നതാണ്..
ഒരേ wifi network ഇൽ ഉള്ള ഫോണും കമ്പ്യൂട്ടറും file transfer നടത്താൻ file manageril പോയി Remotly manage files എന്ന സംഭവം start ചെയ്യുക. അതിൽ കാണുന്ന Web address computerile browseril അടിച്ചാൽ file transfer നടത്താം
നമ്മൾ ഈയിടെ ആയി അനുഭവിക്കുന്ന മറ്റൊരു പ്രശ്നം ആണ് അറിയാതെ മുഴുവൻ ഡാറ്റ ഉപയോഗിച്ച് പോകുന്നത്.. അവസാനം reset ആവുന്ന വരെ കാത്തിരിക്കുന്നത്
ഇതിനായി നമുക്ക് daily എത്ര ഉപയോഗിക്കാം എന്നത് set ചെയ്യാം.. ഏകദേശം ആ amount ഡാറ്റ ഉപയോഗിച്ചാൽ നമുക്ക് നോട്ടിഫിക്കേഷൻ വരുന്നതാണ്.. സാധാരണ പല ഫോണിലും കാണുന്ന പോലെ monthly അല്ല.. daily reminder ആണ് ഇവിടെ ഉള്ളത്..
No comments: