Header Ads

Header Ads

Asus Zenfone 5z Detailed Review

First impression കുറച്ചു bore ആയെങ്കിലും ഇപ്പൊ ഇഷ്ടപ്പെട്ടു തുടങ്ങി..ഒരു കിടിലൻ ഐറ്റം ആണ്..  പൈസ പോകില്ല.. ഇനി ഓരോന്ന് ആയിട്ട് വിശദമായി പറയാം..
ഡിസ്പ്ലേ.. IPS ആണേലും പൊളിച്ചു.. സാധാരണ IPS ഡിസ്പ്ലേ ഉപയോഗിച്ചാൽ Notch hide ചെയ്യുമ്പോൾ അവിടെ ഉള്ള black എടുത്തു കാണിക്കും.. ഉദാഹരണം ഹോണർ 10 .. എന്നാൽ ഇവിടെ അങ്ങനെ അല്ല.. Amoled പോലെ ഗ്ലാസ് panel ന്റെ അതേ കളർ കിട്ടും.. അതിനാൽ notch hide ചെയ്താൽ ആ ഭാഗം എടുത്തു കാണിക്കില്ല.. നല്ല brightness ഉണ്ട്.. ആവശ്യത്തിലേറെ brightness ഉണ്ട്.. നല്ല കളർ..  ഫോണിന്റെ കൂടെ സ്ക്രീൻ guard കിട്ടാത്തത് മോശം ആയി.. പക്ഷെ ഒരു alternative ആയി Vivo V9 ന്റെ ഗ്ലാസ് ഒട്ടിക്കാം.... exact fit ആണ്.. ഇതിനു വേണ്ടി 250 രൂപ കൊടുത്തു ഫ്ലിപ്പ്കാർട്ടിൽ ഉള്ളത് വാങ്ങണം എന്നില്ല.. 100 രൂപക്ക് എല്ലാ കടയിലും V9 ന്റെ സാധാ tempered ഗ്ലാസ് കിട്ടും.. 
Sound..
സൗണ്ട് ഒരു രക്ഷയും ഇല്ല.. എന്റെ ലാപ്ടോപ്പ് സ്‌പീക്കറിനെക്കാൾ കേമം..outdoor mode ആണേൽ അത്രയും ലൗഡ് ആണ്.. clear ഉണ്ട് താനും.. Songs ഒക്കെ കേൾക്കാനും മൂവീസ് കാണാനും ഒക്കെ നല്ല effect കിട്ടും.. ചെറിയ ചെറിയ details പോലും നന്നായി കേൾക്കാം.. PUBG കളിക്കുമ്പോൾ ഉപകാരപ്പെടും.. ഇനി earphone.. ഫോണിന്റെ speakeril കേൾക്കുന്ന അതേ effect കിട്ടുന്നുണ്ട് എങ്കിലും.. loudness കുറവാണ്.. DTS ഒക്കെ ഉണ്ട്.. എന്നാലും എവിടെയോ എന്തോ ഒരു missing.. earphone ഉപയോഗിക്കുമ്പോൾ മാത്രം.. നല്ല effect ഒക്കെ ഉണ്ട് പക്ഷെ earphone ഇല്ലാതെ കേൾക്കുന്ന ആ സുഖം കിട്ടുന്നില്ല.. dual speaker അടിപൊളി ആണ്..
Battery..
പൊതുവെ ഫ്ലാഗ്ഷിപ് device എടുത്താൽ വരുന്ന പ്രശ്നം ആണ് ബാറ്ററി ബാക്കപ്പ്.. ഇവിടെ ആ കാര്യവും പരിഹരിച്ചു.. നല്ല ബാക്കപ്പ് ഉണ്ട്..നല്ല SOT കിട്ടുന്നുണ്ട്.. ഞാൻ താഴെ ഗ്രാഫ് ഇടാം.. ചെറിയ ഒരു പാളിച്ച തോന്നിയത് PUBG Ultra Graphics അൾട്രാ Frame Rate ഇട്ടു കളിച്ചപ്പോൾ ആണ്.. 35മിനുറ്റ് കളിക്കാൻ 15% വേണ്ടി വന്നു.. ഇതിനു ശേഷവും 7Hr SOT കിട്ടി..  ബാറ്ററിയുടെ കാര്യത്തിൽ ഞാൻ സന്തോഷവാനാണ്.. പിന്നെ charging.. phone 4% ആയപ്പോൾ ചാർജിൽ ഇട്ടു.. കൃത്യം 1മണിക്കൂർ കഴിഞ്ഞു നോക്കിയപ്പോൾ 87%. സ്ക്രീന്ഷോട് താഴെ കൊടുക്കുന്നു.. 1മണിക്കൂർ 15മിനുറ്റ് കൊണ്ട് 100% ആയി.. ഇതിൽ കൂടുതൽ എന്തായാലും ഒരു സാധാരണക്കാരന് വേണ്ടി വരില്ല..
പെർഫോർമൻസ്..
SD845 6ജിബി ram.. ഇതിന്റെ ഒക്കെ പെർഫോമൻസ് നല്ല രീതിയിൽ കാണാം.. ഗെയിമിംഗ് അടിപൊളി.. PUBg asphalt എല്ലാം Highest Settings ഇട്ടു തന്നെ ആണ് കളിച്ചത്.. ഫ്രെയിം ഡ്രോപ്‌സ് ഇല്ല.. lag ഇല്ല.. തേപ്പു പെട്ടി എന്നു വിശേഷിപ്പിക്കാറുള്ള അസൂസ് എവിടെയോ നഷ്ടപ്പെട്ടു..  heat ഇല്ല..Ram clear ചെയ്യേണ്ട സാഹചര്യം ഒന്നും ഇതേ വരെ വന്നിട്ടില്ല..
ZenUI
ഇതിൽ ഒരു പോരായ്മ ഞാൻ കണ്ടത് ZenUI ആണ്.. പണ്ടത്തെ അതേ ui കുറച്ചു മാറ്റി.. കുറേ bloatware എടുത്തു കളഞ്ഞു.. അതാണ് ചെയ്തിരിക്കുന്നത്.. ഞാൻ ZenUI Default Theme ഇട്ടിട്ട്.. H20 icon പാക്ക് ഇട്ടു.. ഇപ്പൊ ഒരു relaxation ഉണ്ട്.. അതിന് ശേഷം ഫോൺ ഉപയോഗിക്കാൻ ഒരു interest കൂടി.. കുറച്ചു നല്ല feature ഉൾക്കൊള്ളിച്ചിട്ടുണ്ട്..
★Facebook അല്ലേൽ യൂട്യൂബ് Live പോകുമ്പോൾ നമ്മുടെ ഫേസ് beautify ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ട്.. OPPO ഫോണിൽ വീഡിയോ കാൾ ചെയ്യുമ്പോൾ കിട്ടുന്ന same function എന്നാൽ ഇവിടെ ഫേസ്ബുക് യൂട്യൂബ് എന്നിവക്ക് ആണെന്ന് മാത്രം..
◆AI ചർഗിങ്.. വലിയ മെച്ചം ഉണ്ടെന്ന് തോന്നുന്നില്ല.. നമുക്ക് രാവിലെ ചാർജിൽ ഇട്ടാലും 100% ആകും.. 1മണിക്കൂർ മതി ഏകദേശം അപ്പൊ ഈ ഓപ്ഷൻ രാത്രി കുത്തി ഇടുന്നവർക്ക് വേണ്ടി മാത്രമാണ്..
★game genie എന്ന ഒരു ഓപ്ഷൻ അല്ലേൽ app ഉണ്ട്.. അത് വഴി ഗെയിം നമുക്ക് record ചെയ്യാനോ അല്ലേൽ ലൈവായി യൂട്യുബിൽ ഇടാനോ പറ്റും.. നമ്മുടെ tips and tricks ഒക്കെ മറ്റുള്ളവരെ കാണിക്കാൻ ഉപയോഗിക്കാം.. സ്ക്രീൻ റെക്കോർഡിങ് പൊക്കി പിടിച്ചോണ്ട് വരണ്ട.. കാരണം ഇതിൽ നമുക്ക് നമ്മുടെ വീഡിയോ കൂടെ ഒരു ഭാഗത്ത്‌ഉൾപ്പെടുത്താം.. front ക്യാം ഇതിന് ഉപയോഗിക്കും..1080P resolution വെച്ചു റെക്കോര്ഡ് ചെയ്യാം.. system സൗണ്ട് അല്ലേൽ മൈക്രോഫോണിൽ വരുന്ന സൗണ്ട് select ചെയ്യാം..
Camera
എനിക്ക് വല്യ പിടി ഇല്ലാത്ത മേഖല ആണ്.. എന്നാലും അത്രക്ക് bore അല്ലാത്ത ഫോട്ടോസ് എടുക്കാം.. പ്രോ mode ഉപയോഗിക്കുന്നവർക്ക് കുറേ നല്ല options കിട്ടും.. ഞാൻ എടുത്ത കുറച്ചു ഫോട്ടോ ഉൾപ്പെടുത്തുന്നു.. കാമറ samples നല്ലത് കുറച്ച് എടുത്തിട്ട് പ്രത്യേകം പോസ്റ്റ് ചെയ്യുന്നതാണ്..
Fingerprint & Face unlock
Fingerprint നന്നായി വർക്ക് ആവുന്നുണ്ട്. സ്പീഡ് ഉണ്ട്.. ഒന്നും പ്രത്യേകിച്ചു പറയാൻ ഇല്ല.. Face Unlock ശോകം ആണ്.. low light ആണേൽ work ആവില്ല.. അതായത്.. ഒരു അടച്ചു പൂട്ടിയ റൂമിൽ ചെറിയ CFL വെളിച്ചം ഉള്ളപ്പോൾ പോലും workk ആയില്ല.. ബാക്കി ഉള്ള സമയം നന്നായി വർക്ക് ആകും..
Pros..
●Better IPS display
●Pricing
●Chipset(SD845)
●Battery
●Fast Charging
●SD Card slot(Hybrid Though)
●In Ear Earphone Included
Cons
●No Amoled
●ZenUI
●No Screen Gestures
●No tempered glass Provided with phone
●Hybrid slot
കൂടുതൽ ഫോട്ടോകൾ അടുത്ത പോസ്റ്റിൽ ഇടുന്നത് ആയിരിക്കും 
#shruthinofficial
#fortunetechreview

No comments:

Powered by Blogger.