Header Ads

Header Ads

Realme Detailed Review

ഒന്നും പറയാൻ ഇല്ല മക്കളെ.. കിടു കിടിലൻ.. ഒരു രക്ഷയും ഇല്ല.. Helio P60 പൊളിച്ചു 
ഒരൊറ്റ കാര്യമേ ഇതിൽ കുറ്റമായി പറയാൻ ഉള്ളു.. ഫിംഗേർപ്രിന്റ ഇല്ലാത്തത്.. face unlock ഉണ്ടെങ്കിലും അത് അത്രക്ക് അങ്ങോട്ട് safe അല്ല അത്കൊണ്ട് payment ആപ്പ് ഉപയോഗിക്കുമ്പോൾ ഇത് ഒരു പ്രശനം ആണ്..
ഇനി ബാക്കി നോക്കാം...
Build Quality:
Plastic ആണ് പക്ഷെ കിടു ലുക്ക്.. കളർ ഒക്കെ കിടിലം.. diamond ബ്ലാക്ക്‌ ആണ് കൂടുതൽ നല്ലത്.. red കൊള്ളാം.. എന്നലും ആ pattern ഒക്കെ ഉള്ള കൊണ്ട് ബ്ലാക്ക്‌ ആണ് രസം കേട്ടോ..
Display.. നല്ല കിടു ഡിസ്പ്ലേ.. പലരും 1080p ഈ പൈസക്ക് കൊടുക്കുന്നുണ്ടെങ്കിലും ഓപ്പോ ആദ്യമായി ആണ് ഈ പൈസക്ക് 1080പി കൊടുക്കുന്നെ.. നല്ല കിടിലൻ ഡിസ്പ്ലേ.. നല്ല കിടിലൻ brightness .. കളർ ഒക്കെ കിടു ആയിട്ട് ഉണ്ട്.. 6 ഇഞ്ച് ഡിസ്പ്ലേയിൽ സിനിമ കാണാൻ കിടു ആണ്.. കാണാൻ തന്നെ ഒരു കുളിർ 
സൗണ്ട്.. നല്ല മോശമല്ലാത്ത സൗണ്ട് ഉണ്ട്.. സ്‌പീക്കർ താഴെ ഇടത് ഭാഗത്ത് ആയത് കൊണ്ട് ചിലർക്ക് അത് ഒരു problem ആവാം.. പക്ഷെ സൗണ്ട് ഒക്കെ കിടു ആണ്.. earphone വഴി പാട്ട് കേൾക്കുന്നവർ കണ്ണും പൂട്ടി എടുക്കം.. earphone വഴി പാട്ടു കേൾക്കുമ്പോ Real Sound ടെക്നോളജി എന്ന ഓപ്ഷൻ ഉപയിഗിച്ചാൽ കിടു effect ആണ്.. ഇതേ പോലെ effect കിട്ടിയത് Mi A1 ഇൽ ആണ്.. PuBG പ്ലെയേഴ്‌സ്... നിങ്ങൾക്ക് ഒരു കാലൊച്ച പോലും കിടു ആയിട്ട് കേൾക്കാം.. earphone കൂടെ വരത്തില്ല.. ഞാൻ oraimo എന്ന കമ്പനിയുടെ 449 രൂപയുടെ Earphone ആണ് ഉപയോഗിച്ചത്.. അതിൽ വരെ നല്ല കിടിലം effect ഉണ്ട് എന്തോ... അങ്ങോട്ട് പെരുത്ത് ഇഷ്ടായി..
Gaming..
PuBg, Asphalt Airbone, Xtreme ഇതൊക്കെ കിടു.. ഒരു lag ഇല്ല.. ഒരു ഫ്രെയിം ഡ്രോപ്പ് ഇല്ല.. നല്ല സമൂത്ത.. ഇതിൽ പരം നമുക്ക് എന്താ വേണ്ടേ അല്ലെ.. 😊 ചൂട് ഉണ്ടോ എന്ന് ചോദിച്ചാൽ ചെറിയ ചൂട്.. കാര്യം ആക്കാൻ മാത്രം ചൂട് ഇല്ല.. 1മണിക്കൂർ എങ്കിലും PuBG കളിച്ചിട്ട് ചെറിയ ചൂട് മാത്രമേ ഉണ്ടായിരുന്നുള്ളു.. അപ്പൊ gamers.. ഇത് നിങ്ങൾക്കും കൂടി ഉള്ള നല്ല ഒരു ഓപ്ഷൻ ആണ്..
Battery..
പലരും 3400Mah എന്ന് കേട്ടാൽ ഉടൻ മാറാൻ ശ്രേമിക്കും..പക്ഷെ അത് മാത്രം നോക്കി ഇതിനെ വില ഇരുത്തണ്ട.. 3400 ആണേലും 24മണിക്കൂറിൽ കൂടുതൽ ബാറ്ററി നിക്കുന്നുണ്ട്.. Location കൂടുതൽ ആയി ഉപയോഗിക്കാറുണ്ട് കാരണം Ola , Uber ഒക്കെ ബുക്ക് ചെയ്യുമ്പോൾ.. കുറച്ചു പാട്ട് കേൾക്കും സിനിമ കണ്ടിട്ടുണ്ട്.. പിന്നെ ഇന്നലെ ട്രാവൽ ചെയ്തപ്പഴും സിനിമ കണ്ടപ്പഴും ഒക്കെ നല്ല ബാക്കപ്പ് കിട്ടി.. P60 ന്റെ ഗുണം.. MAH കുറവാണ് എന്ന് കരുതി എടുക്കാതെ ഇരിക്കേണ്ട.. 1ദിവസം എന്തായാലും കിട്ടും.. 😊 moderate യൂസർ ആണേൽ 1.5ദിവസം ഉറപ്പായും കിട്ടും..1മണിക്കൂർ PuBg കളിച്ചിട്ട് 16% മാത്രം ആണ് പോയത്.. പ്രമുഖ ഫാൻസ് ഇനി ഇതും പറഞ്ഞു അവരെ പിന്തിരിപ്പിക്കാൻ നോക്കണ്ട..
Camera..
ക്യാമറ വേണ്ടവർ ഇതിൽ നിന്ന് പിൻമാറാം..
സിംഗിൾ ക്യാം ആണേലും bokeh ഒക്കെ ഉണ്ട്.. പക്ഷെ options കുറവാണ്.. ഫോട്ടോയുടെ resolution കുറക്കാൻ ഉള്ള ഓപ്ഷൻ ഇല്ല  ക്ലാരിറ്റി അത്രക്ക് അങ്ങോട്ട് പോര.. എന്തോ... എവിടെയോ തകരാറു പോലെ.. ഫോട്ടോ മോശം ആണെന്ന് പറയില്ല ഒരു സാധാരണ ആൾ ആണേൽ അവർക്ക് ഒന്നും തോന്നില്ല.. എന്നാൽ ഫോട്ടോ മാത്രം വേണ്ടവർ ഇത് എടുത്തിട്ട് കാര്യമില്ല.. Camera Sample ഞാൻ കമന്റിൽ ഇടാം..
പെർഫോമൻസ്.. മരണമാസ്.. നല്ല സ്പീഡിൽ ഇൻസ്റ്റാൾ ആവും.. എല്ലാം പെട്ടെന്ന് ഓപ്പൺ ആവും.. memory management കൊള്ളാം.. ഇതുവരെ lag ഉണ്ടായിട്ട് ക്ലോസ് ചെയ്യേണ്ട അവസ്ഥ ഒന്നും വന്നില്ല.. എന്റെ കയ്യിൽ ഉള്ളത് 6ജിബി മോഡൽ ആണ്.. നിങ്ങൾ 3ജിബി വാങ്ങാതിരിക്കുക.. കാരണം കളർ Os കുറച്ചു ഹെവി ആണ്.. വേറെ പ്രശ്നം ഒന്നും തന്നെ ഇല്ല..
128ജിബി സ്റ്റോറേജ് ഉള്ളത് നന്നായി.. അതും 14000 രൂപക്ക്.. കൂടാതെ Dedicated SD card സ്ലോട്ട്. ഇത് 4ജിബി variant ഉപയോഗിക്കുന്നവർക്ക് വളരെ ഉപകാര പെടും..
Dual VOLTE support ഉണ്ട്.. രണ്ട് ജിയോ സിം ഇടാം..
Google Duo ഒഴികെ ഉള്ള വീഡിയോ കാൾ ചെയ്യുന്ന ആപ്പുകളിൽ നമ്മുടെ വിഡിയോയിൽ നമ്മുടെ face ബ്യൂട്ടിഫിക്കേഷൻ ചെയ്ത് അവർക്ക് കാണാം.. അത് കൊണ്ട് പ്രിയ സുഹൃത്തുക്കളെ.. ഏതേലും പെണ്ണ് വീഡിയോ കാൾ ചെയ്താൽ ഗൂഗിൾ duo ഉപയോഗിക്കുക അല്ലേൽ അവളുടെ ഫോൺ ഓപ്പോ അല്ല എന്ന് ഉറപ്പ് വരുത്തുക
6ജിബി മോഡലിൽ 105ജിബി ROm ഫ്രീ ആയിട്ട് കിടക്കും.. 3.4ജിബി Ram എപ്പഴും ഫ്രീ ആയിട്ട് ഉണ്ടാവും..
Charging മോശം അല്ലാത്ത സ്പീഡിൽ കിട്ടുന്നുണ്ട്.. fast charging ഇല്ല..
Color Os നിങ്ങൾക്ക് പ്രശ്നം ആണേൽ എടുക്കേണ്ട.. iphone use ചെയ്ത കാരണം എനിക്ക് color Os നോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്..
Navigation Buttons ഒഴിവാക്കി Gestures ആണ് ഞാൻ ഉപയോഗിക്കുന്നത്‌.. MIUi നേക്കാളും.. ViVo ടെ Funtouch Os നേക്കാളും നല്ല Gesture ആണ് കൊടുത്തിരിക്കുന്നത്..
ബാക്കി വല്ലതും അറിയാൻ കമന്റിൽ ചോദിച്ചുകൊള്ളു..
പൈസ പോകത്തില്ല അത് ഉറപ്പാണ്..
Gamers, average users, Music Lovers.. ഇവർക്ക് ഒക്കെ നല്ല perfect device.
ഫോട്ടോഗ്രാഫേഴ്‌സ്, ഫിംഗേർപിൻറ് sensor കൂടുതൽ ഉപയോഗിക്കുന്നവർ പ്രമുഖ കമ്പനിയെ അമിതമായി സ്നേഹിക്കുന്നവർ പ്ളീസ് സ്റ്റെപ് ബാക്

No comments:

Powered by Blogger.