Header Ads

Header Ads

Galaxy Note 9 Brief Review

Galaxy Note 9 
പുതുമകൾ ഒന്നും ഇല്ല എന്നത് ഒരു പോരായ്മ ആണ്... എന്നാൽ ഈ വർഷം ഇറങ്ങിയ ഫോണുകളിൽ വിശ്വസിച്ചു എടുക്കാൻ പറ്റിയ ഒരു മോഡൽ ആണ് Note 9
വില നോക്കുവാണെങ്കിൽ പല സ്ഥലത്തും iPhone X അല്ലേൽ അതിനേക്കാൾ വിലയിൽ ആണ് സാംസങ് ഈ ഫോൺ വിൽക്കുന്നത്.. എന്നാൽ ഇന്ത്യൻ മാർക്കറ്റിൽ അതു വച്ചു നോക്കുമ്പോൾ പൈസ കുറവാണ്(UAE/Gulf Piece ഇവിടെ പരാമരശുക്കുന്നില്ല) 85k, 512ജിബി internal 8ജിബി ram  നല്ലൊരു deal തന്നെ ആണ്. 512ജിബി ഫോൺ നമ്മുടെ മാർക്കറ്റിൽ ഇല്ല എന്നു തന്നെ പറയാം.. (1Tb internal ഉള്ള ഫോൺ ഉണ്ട് India യിൽ ഇല്ലെന്ന് മാത്രം)
Exynos 9810 എന്ന chipset പല പ്രശ്നങ്ങൾ ഉള്ളതാണ് എന്നും, അത് സാംസങ് സമമതിച്ചു എന്നും കുറേ പേര് പറയുന്ന കേട്ടിട്ടുണ്ട്.. real life usage ഇൽ ഒരു പ്രശ്നവും എനിക്ക് വന്നിട്ടില്ല.. അത് സ്9 പ്ലസ് ആയാലും note 8 ആണേലും..
ഇപ്പഴും ആ thick bezel ഉള്ളത് ഒരു വിരസത തോന്നിപ്പിക്കുന്നു എനിക്ക്..
ഫോൺ കുറച്ചു heavy ആണ്.. ഗ്ലാസ് ബോഡി, bigger ബാറ്ററി അതൊക്കെ ആവാ കാരണം.. എന്നാൽ ആഹ് പ്രീമിയം ഫീൽ കിട്ടുന്നുണ്ട്.. Note 8 നേക്കാൾ കുറച്ചു തടി കൂടുതൽ ആണ്..
SPEN ഇൽ കാര്യമായ upgrade നമുക്ക് കാണാൻ പറ്റില്ല... Developers ഇനി എന്തേലും കണ്ടു പിടിച്ചാൽ നല്ലത്.
8.1 Oreo ആണ് ഇപ്പൊ.. പ്രേത്യകിച്ചു മാറ്റങ്ങൾ ഒന്നും ഇല്ല..
Liquid cooling ഒക്കെ ഉണ്ടെങ്കിലും ചെറിയ ചൂട് ഒക്കെ വരുന്നുണ്ട്.. പക്ഷെ നല്ല heavy use ആയിരുന്നു അപ്പൊ.. PuBG highest setting ഇട്ട് കളിച്ചിട്ടും over heat അനുഭവ പെട്ടില്ല.. പൊതുവെ എല്ലാ ഫോണിലും കളിച്ചാൽ കൈ പൊള്ളാറുണ്ട്.. സ്9 പ്ലസ് ഉൾപ്പടെ
എന്തു കൊണ്ടും ഒരു ഫ്ലാഗ്ഷിപ് എടുക്കാൻ ആഗ്രഹം ഉള്ളവർക്ക് നല്ലൊരു ഐറ്റം ആണ്
Detailed ആയിട്ട് കുറച്ചു ദിവസം കഴിഞ്ഞു review ഇടാം..
Exynos 9810 ന്റെ പ്രശ്നം എന്താണ് എന്ന് real life usage വെച്ചു എനിക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല.. ഉപയോഗിച്ചവരെക്കാൾ complaint പറയുന്നത് ഉപയോഗിക്കാത്തവരും കാണാത്തവരും ആണ് എന്നുള്ളത് ഒരു ആശ്വാസം 
#shruthinofficial

No comments:

Powered by Blogger.