Vivo V11 Pro Fake Video of Fingerprint Scanning After Fixing Tempered glass
ഈ ഇടെ ഞാൻ ഒരു വീഡിയോ കാണാൻ ഇടയായി.. Vivo V11 പ്രോ എന്ന മോഡലിൽ Tempered Glass ഒട്ടിച്ചാൽ Fingerprint വർക്ക് ആവുന്നില്ല എന്ന ക്യാപ്ഷൻ ഇട്ടിട്ട്.. ആദ്യ sale തന്നെ V11 പ്രോ Testing Purpose നു വേണ്ടി രാത്രി 12 മണി വരെ wait ചെയ്തു വാങ്ങിയ ആളാണ് ഞാൻ.. അത് കൊണ്ട് തന്നെ ഇതിന്റെ എല്ലാ കാര്യങ്ങളും ഞാൻ അടിമുടി പരിശോധിച്ചു.. ഇനി ആ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം..
ആദ്യം തന്നെ പറയട്ടെ വിവോ എല്ലാ മോഡലുകൾക്കും നൽകുന്ന Screen Protector ഉൾപ്പടെ ആണ് ഈ ഫോണ് വരുന്നത്.. അതും PreApplied ആയിട്ട്.. അതായത് ഫോണ് കിട്ടുമ്പോൾ തന്നെ സ്ക്രീൻ guard അതിൽ ഉണ്ട്.. അത് വെച്ചു തന്നെ ആണ് FingerPrint ഞാൻ Enroll ചെയ്തതും , ആ വീഡിയോ കാണും വരെ ഉപയോഗിച്ചതും. വീഡിയോ കണ്ടതിന് ശേഷം ഈ കാര്യം സത്യം ആണോ എന്നറിയാൻ ഞാൻ Tempered ഗ്ലാസ് ഒട്ടിച്ചു നോക്കി. Indisplay Fingerprint വർക്ക് ചെയ്യുന്നു.. വീണ്ടും വീണ്ടും ആ പ്രചരിച്ച വീഡിയോ നോക്കി.. എന്ത് കൊണ്ട് അത് വർക്ക് ആയില്ല എന്ന്.. അവിടെ ആണ് രസം...
Tempered Glass ഉപയോഗിച്ചാൽ ഫിംഗേർപിൻറ് വർക്ക് ആവുന്നില്ല എന്നു പ്രചരിച്ച വീഡിയോകളിൽ അവർ Tempered ഗ്ലാസ് ഒട്ടിച്ചു കൊണ്ടല്ല ടെസ്റ്റ് ചെയ്തത്.. മറിച്ച്, already ഉള്ള Screen Guard നു മുകളിൽ അവർ ചുമ്മ tempered ഗ്ലാസ് വെച്ചിട്ട് ഫിങ്ങേർപ്രിന്റ വർക്ക് ആവുമോ എന്ന് നോക്കുക ആയിരുന്നു.. അതായത് Screen Guard ഉണ്ട്.. അതിന്റെ മുകളിൽ tempered ഗ്ലാസ് വെച്ചു നോക്കി..
1. പിന്നിൽ ഉള്ള Tempered ഗ്ലാസ്സിന്റെ Thin sheet പറിച്ചു നോക്കാതെ ടെസ്റ്റ് ചെയ്തത് ആദ്യത്തെ മണ്ടത്തരം.. കാരണം അത് ചെറുതായി എങ്കിലും move ആകും..
2. Polythene പോലെ ഉള്ള ആ ഷീറ്റ് ഉള്ള ഇടത്തോളം കാലം ഫിങ്ങേർപ്രിന്റ Detect ആവത്തില്ല.. അത് remove ചെയ്തു Tempered ഗ്ലാസ് ഒട്ടിച്ചാൽ മാത്രമേ യഥാർത്ഥ Mechanism വർക്ക് ആവുക ഉള്ളു..
ഫോണിൽ കൂടെ വരുന്ന സ്ക്രീൻ guard പറിച്ചു കളഞ്ഞിട്ട് , Tempered ഗ്ലാസ് മേലെ ചുമ്മാ വെച്ചു നോക്കാതെ Gum മുഴുവൻ fix ആവുന്ന രീതിയിൽ ഒട്ടിച്ചു നോക്കിയിട്ട് ഈ വീഡിയോ ഒന്ന് കൂടി പുറത്തിറക്കുക.. നിങ്ങൾ പരാജയപ്പെടും എന്നു ഉറപ്പ് തരുന്നു..
നല്ലൊരു ഫോണ് ഇറങ്ങിയാൽ ഇങ്ങനെ ഇല്ലാത്ത കാര്യം പറഞ്ഞു നശിപ്പിക്കാൻ നോക്കരുത്.. ഈ വീഡിയോ പ്രചരിപ്പിച്ച കൂടുതൽ പേരും ഒരു പ്രമുഖ വലിയ കമ്പനിയുടെ സ്റ്റാഫ് ആയിരുന്നു.. ബാക്കി കുറച്ച് Xiaomi Fans..
പൊരുതി തോൽക്കുന്ന അന്തസ്സ് നാറിയ കളി കളിച്ചു ജയിച്ചാൽ കിട്ടില്ല എന്ന് ഒരുപാട് രാജ്യത്തു കച്ചവടം ചെയ്യുന്ന ആ പ്രമുഖ കമ്പനിക്ക് പറഞ്ഞു തരാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു
No comments: