Oppo Find X ഓർഡർ ചെയ്ത പാവം ഞാൻ
ഓപ്പോ Find X കിട്ടും എന്ന് വീമ്പിളക്കി ഞാൻ നാറി പോയ ഒരു കഥ ആണ് ഇവിടെ പറയുന്നത്..
എന്തുകൊണ്ടോ.. ഓപ്പോ വിവോ എന്നു കേട്ടാൽ എപ്പഴും ഓപ്പോ ആയിരുന്നു ഞാൻ prefer ചെയ്യാറുള്ളത്. വിവോ വെച്ചു നോക്കുമ്പോൾ better specs ഫോണിന്റെ കളർ എല്ലാം ഓപ്പോ ആയിരുന്നു മുൻപിൽ.. ഇന്ന് ഇപ്പൊ Y83,Y83പ്രോ, V11 പ്രോ എന്ന മോഡലുകൾ ഓപ്പോയെ കടത്തി വെട്ടി.. അതവിടെ നിൽക്കട്ടെ ഞാൻ എന്റെ ഓപ്പോ Find X ഓർഡർ ചെയ്ത കാര്യം പറയാം..
60000 രൂപ ഓപ്പോയിൽ ഇടുന്നത് നഷ്ടം ആണെന്ന് പലരും പറഞ്ഞു ആ പൈസയുടെ കൂടെ കുറച്ചു കൂട്ടിയാൽ note 9 കിട്ടും എന്ന് പലരും പറഞ്ഞു. എന്നിട്ടും പുതിയ "Revolutionary" ഡിസൈൻ എടുക്കാൻ വേണ്ടി ഉറച്ച തീരുമാനത്തിൽ നിന്നു. Note 9 ഇറങ്ങുന്നതിന് 2 ആഴ്ച മുൻപ് എങ്കിലും Find X വിൽപന തുടങ്ങി ഇരുന്നു.. എന്നാൽ എവിടെയും സ്റ്റോക്ക് ഇല്ല.. ഇതെന്ത് മായ ആണെന്ന് എനിക്ക് ഒരു പിടിയും ഇല്ല. അങ്ങനെ കാശ് ഒക്കെ റെഡി ആക്കി വെച്ച് എന്റെ കൂട്ടുകാരന്റെ കടയിൽ വിളിച്ചു പറഞ്ഞു.. ഞാൻ കേരളത്തിൽ ഇല്ലായിരുന്നു ആ സമയം.. oppo Find X ഓർഡർ ചെയ്യാൻ മുഴുവൻ പൈസ അടക്കണം എന്ന് ഓപ്പോയുടെ ഓഫീസിൽ നിന്ന് പറഞ്ഞെന്ന് കൂട്ടുകാരൻ പറഞ്ഞു. ഞങ്ങളുടെ ബന്ധം കൊണ്ടും ഞാൻ നാട്ടിൽ ഇല്ലാത്ത കൊണ്ടും പൈസ കൊടുക്കാൻ പറ്റിയില്ല. ഓർഡർ confirm ചെയ്യാൻ ഞാൻ പറഞ്ഞു. ആഗസ്റ്റ് 9 ആം തീയതി ഒരു വ്യാഴാഴ്ച ആണ് ഞാൻ വിളിച്ചു പറഞ്ഞത്.. ശനിയാഴ്ച സാധനം തരാം എന്ന് ഉറപ്പ് തന്നു.. അതായത് 11ആം തീയതി. ഞാൻ 12ആം തീയതി ആണ് നാട്ടിൽ എത്തിയത് അത് കൊണ്ട് അത് പ്രശ്നം ഇല്ല എന്ന് പറഞ്ഞു എന്നാൽ 11ആം തീയതി എനിക്ക് അറിയിപ്പ് വന്നു സാധനം എത്തിയില്ല ഉടനെ തരാം എന്ന്.. ഞാൻ എന്നിട്ടും കാത്തിരിക്കാൻ തയ്യാറായി.. 16 ആം തീയതി വരെ കാത്തിരുന്നു.. എന്നാൽ യാതൊരു വിധ അറിയിപ്പോ മറ്റോ കിട്ടിയില്ല.. അതിന് ശേഷം ഞാൻ 16ആം തീയതി തന്നെ Note 9 512ജിബി book ചെയ്തു.. മഴ കാരണം പിന്നീട് വന്ന delay നമുക്ക് ക്ഷേമിക്കാവുന്നത് ആണ്.. അത് കഴിഞ്ഞു Note 9 വാങ്ങിക്കാൻ വേണ്ടി ഞാൻ പോയി.. 24നു തരാം എന്ന് പറഞ്ഞ note 9 22ആം തീയതി തന്നെ തന്നു.. അവിടെ ആണ് ഈ വക കമ്പനികൾ തമ്മിൽ ഉള്ള പ്രധാന വെത്യാസം ഞാൻ മനസിലാക്കിയത്.. ഒരു ഭാഗത്ത് pre order ചെയ്തത് 2ദിവസം മുന്നേ തരുന്നു.. മറുഭാഗത്ത് ഓർഡർ ചെയ്തു 13 ദിവസങ്ങൾ കഴിഞ്ഞും ഒരു വിവരവും ഇല്ല. എന്തിരുന്നാലും ഇതിനെ കുറിച്ച് ഒരു അന്വേഷണം നടത്താൻ ഞാൻ ഓപ്പോ കേരളയെ വിളിച്ചു നോക്കി.. എനിക്ക് കിട്ടിയ ഉത്തരം ഇതായിരുന്നു..
"മുഴുവൻ പൈസ അടച്ചാൽ മാത്രമേ ഫോൺ എത്തിക്കുകയുള്ളൂ പ്രീമിയം ഫോണ് ആയതിനാൽ ആണ് ഈ തീരുമാനം"
ഇവിടെ രസകരമായ മറ്റൊരു കാര്യം എന്തെന്നാൽ സാംസങ് പോലെ ഉള്ള ഒരു കമ്പനി 2000 രൂപ മാത്രം നൽകിയാൽ ഫോണ് എത്തിച്ചു നൽകുന്നു.. എന്നാൽ അത്രത്തോളം reputation ഇല്ലാത്ത ഓപ്പോ മുഴുവൻ പൈസ അടക്കാൻ പറയുന്നു.. ഒരു പക്ഷെ ഞാൻ പൈസ അടച്ചിരുന്നേൽ എന്താകുമായിരുന്നു?? ഇതേ അവസ്ഥ തന്നെയേ അപ്പഴും ഉണ്ടാവുക ഉള്ളു.. പല ഒഴിവ് കഴിവ് പറഞ്ഞു delay ആകും..
ഫോണ് വന്നെന്ന് എനിക്ക് കാൾ വന്നത് 20 ദിവസങ്ങൾക്ക് ശേഷം ആയിരുന്നു.. ഇപ്പഴും വാങ്ങാൻ ആഗ്രഹം ഉണ്ട് എന്നാൽ വാങ്ങില്ല എന്ന് തീരുമാനിച്ചത് ഓപ്പോ സ്റ്റാഫ് ഒരാളിൽ നിന്ന് എനിക്ക് ഉണ്ടായ ഒരു മോശം അനുഭവം കാരണം ആണ്. ഞാൻ കാത്തിരുന്ന ദിവസങ്ങൾക്ക് ഇടയിൽ എപ്പഴോ ഞാൻ ഫോണുകൾ ഷോപ്പിൽ എത്തിക്കുന്ന ഓപ്പോയുടെ സ്റ്റാഫിൽ ഒരാളെ കാണാൻ ഇടയായി അയാളോട് ഓപ്പോ Find X കിട്ടാൻ വഴി ഉണ്ടോ അല്ലെങ്കിൽ മറ്റു ജില്ലയിൽ സ്റ്റോക്ക് ഉണ്ടെങ്കിൽ അത് പറഞ്ഞു തരാമോ വാങ്ങാൻ ആണ് എന്ന് പറഞ്ഞപ്പോൾ തീരെ തൃപ്തികരം അല്ലാത്തതും, വളരെ Rude ആയും ആണ് പെരുമാറിയത്, insult ചെയ്യുന്ന പോലെ ആണ് തോന്നിയത്.. അത് കൊണ്ട് മാത്രം ഓപ്പോ Find X കേരളത്തിലെ ഒരു ഡീലേറെ അടുത്തു നിന്നും വാങ്ങില്ല എന്ന് തീരുമാനിച്ചു.
Hats Off to Oppo Promoters
ഞാൻ ഇന്ന് വരെ കണ്ട എല്ലാ ഓപ്പോ promoters ഉം വളരെ നല്ല രീതിയിൽ ആണ് ഒരു customer വന്നാൽ കൈകാര്യം ചെയ്യുന്നത്.. മാന്യമായ സംഭാഷണം , നല്ല presentation, കൂടാതെ ഒരു ഫോൺ ആരെങ്കിലും ചോദിച്ചു വന്നാൽ അത് എത്തിക്കാൻ ശ്രെമിക്കുന്ന ഉത്സാഹം, ചെന്നൈ Oppo Exclusive ഷോറൂമിൽ പോയപ്പോഴും 1 ദിവസം കൊണ്ട് എത്തിച്ചു തരാം എന്ന് ഉറപ്പ് തന്നു അതും മുഴുവൻ പൈസ അടക്കാതെ തന്നെ.. എന്നാൽ കേരളത്തിലെ ആളുകൾ തന്ന ഉറപ്പിൻ മേൽ ആണ് അത് വിട്ട് കേരളത്തിൽ നിന്ന് വാങ്ങിക്കാം എന്ന് വിചാരിച്ചത്. ഞാൻ ഫോൺ ഓർഡർ ചെയ്ത ഷോപ്പിൽ ഉണ്ടായിരുന്ന ഓപ്പോ പ്രമോട്ടർ ഒരുപാട് പേരോട് ഫോണിൽ വിളിച്ചു ഫോണ് എത്തിക്കാൻ പറഞ്ഞിട്ടും ആരും എത്തിച്ചു തന്നില്ല. എന്റെ മുൻപിൽ വെച്ചാണ് ഓപ്പോ പ്രൊമോട്ടർ അവരുടെ മുകളിൽ ഉള്ളവരെ വിളിച്ചു കാര്യങ്ങൾ വിളിച്ചു പറഞ്ഞത്.. ഈ ഉത്സാഹം തലപ്പത്ത് ഇരിക്കുന്നവർക്ക് ഇല്ലാതെ പോയത് കൊണ്ട് ആവാം എനിക്ക് Find X കിട്ടാതെ പോയത്.
No comments: