Header Ads

Header Ads

Oppo A83 2018 aka Oppo A83 Pro

Oppo A83 Pro version aka Oppo A83 2018
Detailed Review
അപ്പൊ എല്ലാരും എന്റെ first impression പോസ്റ്റ് വായിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു..
ഫോണിന്റെ വില 15900രൂപ
4ജിബി Ram 64ജിബി rom
മാർച്ച് അവസാന വാരം വന്ന മോഡൽ..
ആദ്യമേ പറയുവാ.. ദയവ് ചെയ്ത് ഈ മോഡൽ ഒരു കാരണവശാലും വാങ്ങരുത്..
പലപ്പഴും പല മോഡലുകളും വാങ്ങാനും വാങ്ങാതിരിക്കാനും പല കാരണങ്ങൾ ഉണ്ടാകും. പക്ഷെ ഈ ഫോൺ വാങ്ങാൻ പറയണം എങ്കിൽ എന്തേലും കാരണം വേണ്ടേ.. ഒന്നുങ്കിൽ ക്യാമറ അല്ലെങ്കിൽ പെർഫോമൻസ് അല്ലെങ്കിൽ ബാറ്ററി.. അതും അല്ലെങ്കിൽ സൗണ്ട് ഔട്ട്പുട്ട് അല്ലേൽ ഡിസ്പ്ലേ.. ഇതിലെല്ലാം ഈ ഫോൺ ലോക പരാജയം ആണ്..
Worst Face Unlock in a smartphone That i have used..
ഫിംഗേർപ്രിന്റ ലോക്ക് ഇല്ലാത്തത് വലിയ പോരായ്മ ആണ്.. ഇനി അത് വേണ്ടാന്നു വെക്കുമ്പോൾ face id നന്നായിട്ട് care ചെയ്യണം ആയിരുന്നു ഓപ്പോ..എന്നാൽ face id ഭൂലോക പരാജയം ആണ്.. Unlock ആവുന്നത് വളരെ വേഗത്തിൽ ആണ്.. അത് സമ്മതിക്കാം.. ഒരു ചെറിയ delay പോലും ഉണ്ടാവാറില്ല.. പക്ഷെ പ്രശ്നം വന്നത് Low ലൈറ്റ് conditionil ആണ്.... ഫേസ് id വർക്ക് ആവില്ല.. സ്ക്രീനിൽ വൈറ്റ് light അടിക്കാൻ ഉള്ള സംവിധാനം ഉണ്ടെങ്കിലും രാത്രി ഒട്ടും തന്നെ ഫേസ് id വർക്ക് ആവുന്നില്ല.. first impression പോസ്റ്റ് ഇട്ടപ്പോ ഒരാൾ എന്നോട് ചോദിച്ചു ഫോട്ടോ വെച്ചാൽ detect ആകുമോ എന്ന്.. എന്റെ മറ്റൊരു ഫോണിൽ എന്റെ ഫോട്ടോ കാണിച്ചപ്പോ ഫോൺ unlock ആയി.. അതായത് നിങ്ങളുടെ ഫോട്ടോ ഒരാളുടെ കയ്യിൽ ഉണ്ടെങ്കിൽ അനായാസം ഈ ഫോൺ unlock ചെയ്യാം.. എല്ലാം detect ആവുന്നില്ല എങ്കിലും 75% ഫോട്ടോസ് വെച്ച ഉണലക് ചെയ്തിട്ടുണ്ട്.. മറ്റൊരു പ്രശ്‌നം കണ്ടത്.. കണ്ണു തുറന്നാലും അടച്ചാലും ഇത് unlock ആവും.. മറ്റു പല ആൻഡ്രോയിഡ് ഡിവൈസിലും കണ്ണു തുറന്നു നിന്നാൽ മാത്രമേ ഫേസ് unlock വർക്ക് ആവുകയുള്ളൂ.. പൂർണമായും ഫിംഗേർപ്രിന്റ എടുത്തു കളഞ്ഞ ഒരു ഫോണിൽ ഇത്രക്കും ദാരിദ്ര്യം പിടിച്ച face ലോക്ക് വച്ച ഓപ്പോ യെ ചാറ്റവാർ വെച്ച് അടിക്കണം.. കണ്ണടച്ചാലും ഫേസ് ലോക്ക് വർക്ക് ആവുന്നത് കൊണ്ട് വീട്ടിൽ ഉള്ള ഒരാൾക്ക് നിങ്ങൾ ഉറങ്ങുമ്പോ അനായാസം ഫോൺ ഓപ്പൺ ചെയ്യാം.. അപ്പൊ പിന്നെ എന്ത് കുന്തതിനാണ് ഇവർ ഇങ്ങനെ ഒരു സെറ്റപ്പ് കൊണ്ടു വന്നത് എന്ന് എനിക് മനസിലാവുന്നില്ല.. night ടൈം face ലോക്ക് വർക്ക് ആവാത്തത് കൊണ്ട് എനിക്ക് പാസ്സ്വേർഡ് അടിച്ചേ മതിയാവൂ.. എന്റെ പാസ്സ്‌വേർഡ്‌ ആണേൽ "kammarasambhavam" എന്നാണ്.. ഇത് അടിച് അടിച് മടുത്തു.. ഫിംഗേർപ്രിന്റ ഉണ്ടായിരുന്നേൽ ഈ ഒരു പ്രശനം ഉണ്ടാവില്ലായിരുന്നു... 16000രൂപ കൊടുത്തു വാങ്ങിയ ഫോണിൽ മതിയായ സെക്യൂരിറ്റി ഫീച്ചർ ഇല്ല..
Battery... മറ്റൊരു ദുരന്തം..
3180Mah battery ഉണ്ട്.. പക്ഷേ ഉണ്ടായിട്ട് എന്താ കാര്യം.. 3300mah ബാറ്ററി ഉള്ള റെഡ്മി 5 എനിക്ക് 8മണിക്കൂർ SOT കിട്ടി.. എന്നാൽ ഓപ്പോ a83 ഇൽ 3മണിക്കൂർ കൊണ്ട് 70% ചാർജ് കുറഞ്ഞു.. ദിവസവും 3 തവണ ചാർജിൽ ഇടേണ്ട ഗതികേട് ആയി. ഇത്രയും ദുരന്തം പിടിച്ച അവസ്ഥ ആരും പുറത്തു പറയാതെ ഇരിക്കാൻ ആയിരിക്കും ബാറ്ററി ഗ്രാഫ് പോലും കൊടുക്കാത്തത്.. charging സ്പീഡിൽ നടക്കുന്നുണ്ട്.. പക്ഷെ ultra ഫാസ്റ്റ് ആയിട്ട് ഇറങ്ങി പോകുന്നും ഉണ്ട്.
Sound..
പ്രത്യേകിച്ച്‌ എടുത്തു പറയാൻ ഒന്നും ഇല്ല.. 5000രൂപയിൽ കിട്ടുന്ന ഒരു ഫോണിന്റെ സ്‌പീക്കർ പോലെ തോന്നും.. എന്റെ അമ്മ ഉപയോഗിക്കുന്നത് oppo a37 ആണ്.. അതിന്റെ സൗണ്ട് പോലും കിട്ടുന്നില്ല എന്നതാണ് വാസ്തവം.. ഹെഡ്ഫോണ് ഉപയോഗിച്ചാലും പ്രത്യേകിച്ച്‌ ഒരു സുഖം ഇല്ല.. mi A1 ഉപയോഗിച്ചവർക്ക് അറിയാം അതിൽ ഹെഡ്ഫോണ് ഉപയോഗിക്കുമ്പോൾ ഉള്ള effect.. അതിനേക്കാൾ 2000രൂപ കൂടുതൽ ആണേലും ഒരു മെച്ചവും ഇല്ല..
Display.. മറ്റു 720പി സ്ക്രീനുകളെക്കാൾ നന്നായിട്ടുണ്ട് ഡിസ്പ്ലേ. Brightness ഒക്കെ അടിപൊളി.. പക്ഷെ ഒരു കാര്യം ഉണ്ട്.. 16000രൂപക്ക് കിട്ടുന്ന മിക്ക ഫോണിലും 1080പി ഡിസ്പ്ലേ ആണ്.. അതായത് ഞാൻ പറഞ്ഞു വരുന്നത്.. ഡിസ്പ്ലേ കൊള്ളാം എങ്കിലും.. ഈ പൈസക്ക് 1080പി കൊടുക്കാം ആയിരുന്നു. 5.7" ആണേൽ കൂടി പ്രത്യക്ഷത്തിൽ അങ്ങനെ തോന്നിക്കില്ല..
Camera...
ഓപ്പോ ഒരു കാമറ ഫോൺ ആണെന്ന് എല്ലാർക്കും അറിയാമല്ലോ.. അത് നമുക്ക് ഈ ഫോണിലും കാണാം.. പക്ഷെ boys നു പറ്റിയ കാമറ അല്ല ഇത്.. പെണ്കുട്ടികൾക് സെൽഫി എടുക്കാനും.. അവരുടെ ബ്യൂട്ടി മോഡും ഒക്കെ ഉള്ള ഒരു കാമറ.. expert mode അഥവാ pro മോഡ് അത്രക്ക് ഫീച്ചർ offer ചെയ്യുന്നില്ല.. Camera മോശം പറയാൻ ആവില്ല.. പക്ഷെ അവിടെയും പ്രശ്നം വില ആണ്.. 16000 രൂപക്ക് dual ക്യാം ഉള്ള എത്രയോ ഫോൺ ഉണ്ട്..
പെർഫോമൻസ്..
Mtk processor ആണേലും വലിയ lag ഓ ഹാങ്ങ് ആവറോ ഇല്ല.. എന്റെ പ്രൈമറി സിം ആണ് ഇതിൽ ഉപയോഗിച്ചത്.. അത്കൊണ്ട് തന്നെ whatsapp ഫേസ്ബുക്ക് messenger ഇൻസ്റ്റഗ്രാം എപ്പഴും ബാക്ക്ഗ്രൗണ്ട് run ആയികൊണ്ടേ ഇരിക്കും.. എന്നിട്ടും Ram എപ്പഴും 1.3ജിബി അടുത്ത ഫ്രീ കാണിക്കാറുണ്ട്.. അതൊരു നല്ല കാര്യം ആയിട്ട് തോന്നി.. gaming ഞാൻ try ചെയ്തിട്ടില്ല.. ആർക്കെങ്കിലും വേണം എന്നുണ്ടെങ്കിൽ comment സെക്ഷനിൽ പറഞ്ഞാൽ review തരാം.. ബേസിക് usage ആണെങ്കിൽ പെർഫോമൻസ് കൊള്ളാം..
2.5Ghz octa കോർ processor ആണ്..
Storage 64ജിബി ഇൽ 50+ ഫ്രീ ആയിരുന്നു.. ഇപ്പഴും ആൻഡ്രോയിഡ് 7.1 ആണ് വേർഷൻ..
ഇനി ഇതിനെ കുറിച്ചുള്ള വളരെ വളരെ കുറച്ചു നല്ല കാര്യങ്ങൾ..
Weightless.. ഇത്രയും weightless and slim ആകും എന്നു ഞാൻ കരുതിയില്ല.. വേറെ ഒരു ഫോൺ കയ്യിൽ എടുക്കുമ്പോൾ നല്ല വെത്യാസം തോന്നുന്നുണ്ട്..
പുതുതായി വന്ന ഈ മോഡലിന് Dark Blue പിന്നെ red എന്നീ കളർ കൊടുത്തിട്ട്.. നല്ല രണ്ടു സെക്സി കളർ..
പിന്നെ ഇഷ്ടപെട്ട ഒരു കാര്യം.. ഇത് hybrid സ്ലോട്ട് അല്ല... രണ്ടു സിമും മെമ്മറി കാർഡും ഒരുമിച്ച ഉപയോഗിക്കാം.. പല ഫോണും ഇതു മിസ് ചെയ്യുന്നു..
ഈ ഫോൺ എന്തു കൊണ്ട് ഞാൻ വേണ്ട എന്നു പറയുന്നു.. :
1. ഫിംഗേർപ്രിന്റ ഇല്ല.. ഉണ്ടായിരുന്നേൽ കുറച്ചെങ്കിലും നന്നായേനെ കാരണം face ലോക്ക് വൻ ദുരന്തം ആണ്
2. ഡിസ്പ്ലേ 720പി 
3. 3180 ഉണ്ടേലും റെഡ്മി 5 ന്റെ ഏഴ് അയലത്‌ത് പോലും എത്തുല്ലാ..
4. പൈസ..16000രൂപക്ക് ഒന്നും ഇല്ല.. simply waste
5. 16000രൂപ കൊടുത്തിട്ടും ഒരു earphone അല്ലേൽ case ഇല്ല.. 3 oppo a83 വെക്കാൻ പാകത്തിൽ ഉള്ള വലിയ പെട്ടി മാത്രം ഉണ്ട്..
6. സൗണ്ട് വളരെ വളരെ മോശം..
പിന്നിൽ ഒരു ഫിംഗേർപ്രിന്റ.. അപ്ഡേറ്റഡ് face unlock.. 12000രൂപ വില.. ഇങ്ങനെ ആയിരുന്നേൽ കുറച്ചെങ്കിലും ഈഫോൺ ഹിറ്റ് ആയേനെ..
Face lock ഇല്ലായിരുന്നെങ്കിൽ 2015ഇലും 16ഇലും ഇറങ്ങിയ ഫോൺ ആണെന്നേ ഒരാൾക്ക് പറയാൻ പറ്റുള്ളൂ..
അപ്പൊ ഇത്ര ഒക്കെ ആണ് എനിക്ക് പറയാൻ ഉള്ളത്.. എന്റെ സ്വന്തം താല്പര്യത്തിനു review ഇടാൻ വേണ്ടി മാത്രം വാങ്ങിയതാണ് ഈ ഫോൺ.. ഇനി നിങ്ങൾ എങ്ങാനും കടയിൽ പോയി വാങ്ങാൻ നോക്കുമ്പോൾ അവിടുത്തെ പിള്ളേര് ഇത് എടുക്കാൻ നിർബന്ധിക്കുക ആണെങ്കിൽ കഴിവതും വാങ്ങാതിരിക്കുക.. ഇനി വാങ്ങണം എന്ന് ഉണ്ടെങ്കിൽ വാങ്ങിയിട്ട് അനുഭവിക്കുക.. വാങ്ങിയിട്ട് ഈ പോസ്റ്റ് വായിക്കുമ്പോ എത്ര സത്യം ആയിരുന്നു എന്ന് അന്ന് മനസിലാകും.. ഈ ഫോൺ ഉപയോഗിക്കുന്നവർക്ക് ഈ പറഞ്ഞ കാര്യങ്ങൾ നിഷേധിക്കാൻ പറ്റും എന്നു തോന്നുന്നില്ല..

No comments:

Powered by Blogger.