Header Ads

Header Ads

Honor 10 Detailed Review

ഒരു പ്രമുഖ ഫോണിനെ പരാമർശിച്ചു എന്ന പേരിൽ ചിലരുടെ പ്രകടനം കണ്ടത് കൊണ്ട് ആ പരാമർശം ഒഴിവാക്കിയിട്ടുണ്ട്.. വെള്ളത്തിൽ നിന്ന് ഫോട്ടോ എടുക്കേണ്ടവരും മഴയത്തും മറ്റും ബൈക്കിൽ പോകേണ്ടവരും
ഗൂഗിൾ ട്രാൻസലാറ്റർ വേറെ പേരിൽ ഇറക്കി ക്യാമറയിൽ attach ചെയ്ത feature വേണ്ടവരും amoled വേണ്ടവരും ഈ ഫോൺ എടുക്കേണ്ട... 33k ക്ക് കിട്ടുന്ന ഫ്ലാഗ്ഷിപ് പ്രോസിസോർ ഉള്ള ഡിവൈസ് മാത്രം ആണ് ഇത്.. നല്ല പെർഫോമൻസ് വേണ്ടവർ മാത്രം സ്വയം താല്പര്യം ഉണ്ടെങ്കിൽ മാത്രം വാങ്ങുക..
SOT കിട്ടാത്തതിന്റെ പ്രധാന കാരണം എന്റെ വീട്ടിൽ ഉള്ള network issue ആണ്.. അടുത്ത പോസ്റ്റിൽ update ചെയ്യാം. Review ഇടാൻ വേണ്ടി മാത്രം ഈ ഫോൺ വാങ്ങിയതിൽ ഞാൻ ഇപ്പൊ ഖേദിക്കുന്നു 
********************************
ഇത് ഇടാൻ ഉള്ള കാരണം ഈ ഫോൺ എങ്ങനുണ്ട് എന്ന് നോക്കിയപ്പോ വെറും കുറച്ചു കാര്യങ്ങൾ മാത്രം പറഞ്ഞു ഒതുക്കിയ പോസ്റ്റുകൾ ആണ് കിട്ടിയത്..
Warning:ഞാൻ ഒരു ബ്രാൻഡും പ്രൊമോട്ട് ചെയ്യാറില്ല. പറയുന്ന കാര്യങ്ങളിൽ ആർക്കേലും വിഷമം വന്നാൽ തികച്ചും യാദൃശ്ചികം മാത്രം.. സാംസങ് റെഡ്മി ആപ്പിൾ ഫാന്സിനോട് ആദ്യമേ മാപ്പും നന്ദിയും പറയുന്നു..
അപ്പൊ ഓരോന്നായി തുടങ്ങാം..
ഡിസ്പ്ലേ..
IPS ആണെങ്കിലും മോശമല്ലാത്ത ഡിസ്പ്ലേ.. amoled ന്റെ അത്ര ക്ലാരിറ്റി കിട്ടില്ല.. പക്ഷെ amoloed വെച്ച് specs കുറച്ചാൽ അതിൽ കാര്യം ഇല്ലാലോ..
വളരെ ചെറുതും കയ്യിൽ ഒതുങ്ങുന്നതും ആയ ഫോൺ ആണ് ഹോണർ 10. വലിയ സ്ക്രീൻ വേണ്ടവർ ഒഴിവാക്കുക കാരണം 5.5" മാത്രമേ ഉയപയോഗിക്കാൻ പറ്റുന്ന space ഉള്ളു.. notch hide ചെയ്യാൻ ഉള്ള option ഉണ്ട്.. കാണാൻ നല്ല രസം ആണ്.. രണ്ടായാലും.. അത്യാവശ്യം bright ആണ്.. ഡിസ്പ്ലേയിൽ അധിക പ്രതീക്ഷ വേണ്ട.. പക്ഷെ നല്ലതാണ്..
ഡിസൈൻ..
ഡിസൈൻ കിടു ആണ്.. fantom ബ്ലൂ എല്ലാവർക്കും ഇഷ്ടപെടണം എന്നില്ല.. boys ആണെങ്കിൽ ബ്ലാക്ക്‌ എടുക്കുക.. പെങ്ങൾക്കോ ഭാര്യാക്കോ ആണെങ്കിൽ ബ്ലൂ എടുക്കുക.. ബ്ലൂ കളർ ഓരോ angle ഇൽ നോക്കുമ്പോ കളർ മാറുന്ന കാണാം.. പിന്നിൽ കയ്യുടെ അടയാളം വരുന്നുണ്ട്.. അത്കൊണ്ട് ഒരു കേസ് ഉപയോഗിക്കുക.. side മെറ്റൽ ആണ്.. ഫ്രണ്ടിൽ notch ഡിസ്പ്ലേ കൂടെ താഴെ ഒരു ഫിംഗേർപിൻറ്.. notch വളരെ ചെറുതാണ്.. കാണാൻ കൊള്ളാം.. ചെറിയ earpiece പക്ഷെ നല്ല സൗണ്ട് ക്വാളിറ്റി.. ഹോണർ 10 യൂസർ ആണെങ്കിൽ എല്ലാവരോടും ഒരു അറിയിപ്പ്.. 0.3mm വലുപ്പം മാത്രം ഉള്ള ഒരു LeD light ഉണ്ട്.. കണ്ണു കൊണ്ട് പെട്ടെന്നു കാണാൻ പറ്റില്ല പക്ഷെ വെച്ചാലോ.. അതന്നെ സമാധാനം 
Fingerprint..
അവര് പറഞ്ഞ പോലെ തന്നെ വെള്ളം തട്ടിയാലും അത് ഓപ്പൺ ആകുന്നുണ്ട്.. സ്പീഡ് ഒക്കെ ഉണ്ട് പക്ഷെ അത്രക്ക് ഇല്ല.. ഫിംഗേർപിൻറ് സെൻസർ ഉള്ളത് പോലും അവിടെ കാണാൻ പറ്റില്ല(Led light പോലെ) ഈ ഫോണിൽ കണ്ട പ്രധാന പ്രശ്നം ഇത് enroll ചെയ്യാൻ കുറേ സമയം ട്രൈ ചെയ്യണം.. കുറേ സമയം.. നല്ല പാടാണ്.. ഒരു 5മിനിറ്റ് അതിനു വേണ്ടി മാറ്റി വെക്കേണ്ടി വരും.. വളരെ responsive ആണ് എന്തായാലും..
Face Unlock..
ഒരു രക്ഷയും ഇല്ല.. iphone X പോലെ തന്നെ ഫീൽ ചെയ്തു.. അവരുടെ അനിമേഷൻ ഒക്കെ..കണ്ണടച്ചാൽ ഓപ്പൺ ആവില്ല.. ഫോട്ടോ വെച്ച് bypass ആയില്ല. നല്ല സ്പീഡ് ഉണ്ട്.. direct unlock ആക്കാനും.. iphone x പോലെ slide ചെയ്ത് വേണേലും unlock ആക്കുന്ന രീതിയിൽ സെറ്റ് ചെയ്യാം.. face unlock കിടു ആണ്.. ഒന്നും പറയാൻ ഇല്ല.. iphone x use ചെയ്തവർക്ക് exact അതേ ഫീൽ തന്നെ കിട്ടും.. പവർ ബട്ടൺ പ്രസ് ചെയ്യാതെ തന്നെ unlock ചെയ്യാം.. settingsil ഈ ഓപ്ഷൻ നമ്മൾ on ചെയ്യണം എന്നു മാത്രം.. ഫോൺ കയ്യിൽ എടുത്തു നോക്കിയാൽ on ആവും.. ബട്ടൺ ക്ലിക്ക് ചെയ്യണ്ടാ..
സ്‌പീക്കർ..
കൊള്ളാം.. നല്ലതാണ്.. dual അല്ലാത്തത് ആണ് ഒരു പോരായ്മ.. നല്ല ലൗഡ് ആണ്.. പ്രേതെകിച് കുറ്റം പറയാനോ നല്ലതു പറയാനോ ഒന്നും ഇല്ല.. പൈസക്ക് ഉണ്ട്..
ബാറ്ററി..
12മണിക്കൂർ ഇന്ന് കിട്ടി.. ഫുൾ ടൈം 4ജി on ആയിരുന്നു.. പിന്നെ ഒരു പ്രശ്നം ഉണ്ടായത് വീട്ടിൽ airtel range കുറവായത് കൊണ്ട് അത് നല്ലവണ്ണം ബാറ്ററി ബാക്കിപ്പിനെ ബാധിച്ചു..  പറയാൻ കാരണം ഇന്നലെ bsnl ഉപയോഗിച്ചപ്പോ നല്ല ബാക്കപ്പ് കിട്ടി.. ഇന്ന് airtel ഇട്ടപ്പോ നന്നായി കുറഞ്ഞു.. 5hr SOT കിട്ടി...FhD+ ഇൽ.. ചർഗിങ് സ്പീഡ് ഉണ്ടെങ്കിലും അത്രക്ക് ഇല്ല.. പക്ഷെ 1hr കൊണ്ട് 60+ ആകുന്നുണ്ട്.. SOT താഴെ കൊടുത്തിട്ടുണ്ട്.. അത്രക്ക് പോര എന്നാലും കൊള്ളാം..
കാമറ..
AI feature ഒന്നും എനിക്ക് ഒരു പിടിയും കിട്ടിയില്ല.. ചില സമയത്ത് ഫ്ലോപ്പ് ആയി.. എന്റെ ബൈക്ക് കണ്ടാൽ മനസിലാകും.. desert storm മഞ്ഞ കളർ ആയി  ചിലത് നന്നായി വരും.. scene detect ആവുന്നുണ്ട്... cloud , plants ഒക്കെ correct വന്നു.. potrait ഭയങ്കരം ആണെന്ന് ഒന്നും പറയുന്നില്ല..പക്ഷെ കൊള്ളാം..
ഏറ്റവും രസം.. potrait lighting എന്ന iphone 8/X ഇൽ ഉള്ള feature നമുക്ക് ഹോണർ 10 ഇൽ കിട്ടും.. അതേ പോലെ തന്നെ കിട്ടും.. ഫോട്ടോ ഒക്കെ ക്ലീയർ ആണ്... crispy..
വീഡിയോ മഹാ ദുരന്തം ആണ്. OIS ഉം EIS ഉം ഇല്ലാത്ത കൊണ്ട് shake ആണ്.. shake ഓട് shake.. എനിക്ക് തീരെ ഇഷ്ടപ്പെടാത്ത കാര്യം.. update വരും എല്ലാം ശെരി ആകും എന്ന് വിശ്വസിക്കുന്നു..
UI..
Emui പലർക്കും ഇഷ്ടപ്പെടാൻ സാധ്യത കുറവാണ്.. പക്ഷെ കുറേ feature കാണാൻ പറ്റി.. പ്രധാന പ്രശ്നം കണ്ടത് ഒന്നും ഒരു അടുക്കും ചിട്ടയും ഇല്ല.. പക്ഷെ കാണാൻ ഒക്കെ നല്ല രസം ആണ്.. gesture വേണമെങ്കിൽ അതും.. on screen ബട്ടൺ വേണമെങ്കിൽ അതും select ചെയ്യാം.. on സ്ക്രീൻ ബട്ടൺ ഉപയോഗിക്കുന്നത് hide ചെയ്യാം വേണ്ടപ്പോൾ ഉപയോഗിക്കാം.. പിന്നെ oreo യുടെ ഹോം launcher.. അങ്ങനെ കുറെ ഉണ്ട്.. gesture എല്ലാം മാറ്റാം.. പിന്നെ എനിക്ക് ഇഷ്ടപെട്ട ഒരു feature ഫോൺ unlock ചെയ്യാതെ തന്നെ volume down രണ്ടു തവണ പ്രസ് ചെയ്താൽ ഫോട്ടോ എടുക്കാം... പെട്ടെന്ന് ഒരു ആവശ്യം വന്നാൽ ഇത് വളരെ ഉപകാരം ആണ്.. 1.3s ഒക്കെ മാത്രമേ delay കാണിക്കാറുള്ളൂ.. പക്ഷെ കിടിലം feature ആണ്..
Gaming
PuBg asphalt8 ഒക്കെ ഫ്രെയിം ഡ്രോപ്‌സ് ഇല്ലാതെ തന്നെ വർക്ക് ആവുന്നു.. ചെറിയ heat അനുഭവപെട്ടു.. ഓവർ അല്ല.. highend ഗെയിം കളിക്കുമ്പോ എല്ലാ ഫോണിലും ഉണ്ടാവുന്ന ഇളം ചൂട്..
ബാക്കിയുള്ളവ..
Headphone ജാക്ക് ഉണ്ട്.. ഭാഗ്യം..
Dual Volte ഉണ്ട്.. ഇപ്പൊ പലരും കൊടുക്കുന്നുണ്ട്.. വളരെ ഉപകാരപ്രദം.. കാരണം Airtel പൂർണമായും VOLTE ആയി.. vodafone ഐഡിയ ഒക്കെ തുടങ്ങി അപ്പൊ ഇത് ഒരു വേണ്ട feature തന്നെ ആണ്..
എനിക്ക് 116ജിബി ഫ്രീ ഉണ്ടായിരുന്നു..
6ജിബി ram ഇൽ 2-3ജിബി ഫ്രീ ആണ്..
പ്ലേസ്റ്റോറിൽ നിന്ന് ഡൌൺലോഡ് ആയി ഇൻസ്റ്റാൾ ആവുന്നത് വളരെ സ്പീഡിൽ ആണ്.. വളരെ വളരെ വളരെ സ്പീഡിൽ
എന്റെ അഭിപ്രായം..
One പ്ലസ് 6ഉം ആയി compare ചെയ്യാൻ ഞാൻ ഇല്ല.. അതിനും മാത്രം ഉള്ള feature ഒന്നും കാണില്ല  eg:Amoled . പിന്നെ അത്യാവശ്യം നല്ല feature വേണം ഓവർ പൈസ ആവരുത് എന്ന് ഉണ്ടെങ്കിൽ ഇതേടുക്കാം.. 128ജിബി റോം 6ജിബി ram.. അത്യാവശ്യം കൊള്ളാവുന്ന processor.. ഇതൊക്കെ ഈ ഫോണിൽ മാത്രമേ ഉള്ളു.. അത്യാവശ്യം പ്രീമിയം വേണം എന്നുള്ളവർ ഇത് എടുക്കാം.. ഭാര്യാക്കോ പെങ്ങൾക്കോ നല്ല ഫോൺ വേണം എന്നുള്ളവർക്ക് എടുക്കാം.. പിന്നെ ഡിസ്പ്ലേ നോക്കാതെ പെർഫോമൻസ് ഒക്കെ ആണ് നോക്കുന്നത് എങ്കിൽ ഇത് കിടു ആണ്.. കുറ്റം പറയാൻ ഒന്നും തന്നെ ഇല്ല.. iphone X il ഉള്ള എല്ലാം ഉണ്ട്..  UI correct സെറ്റ് ചെയ്താൽ ഐഫോൻ x എന്ന് തന്നെ feel ചെയ്യും..
ഞാൻ വിട്ടുപോയതോ മറ്റോ ഉണ്ടെങ്കിൽ കമെന്റ് ചെയ്യുക..
#shruthinofficial
#fortuneinc

No comments:

Powered by Blogger.