Header Ads

Header Ads

Redmi Y2 First Impression


Y1 പോലെ Selfie ഫോൺ എന്നു പറഞ്ഞു വിൽക്കുന്ന ഫോൺ.. Mi Home ഇൽ പോയി നോക്കിയപ്പോ വലിയ സംഭവം ആയി തോന്നിയില്ല.. എപ്പഴും highest variant വാങ്ങാറുള്ളത് പോലെ ഇത്തവണയും 4ജിബി 64ജിബി വേരിയന്റ് വാങ്ങി.. ഫോൺ വളരെ വളരെ light weight ആണ്.. പിന്നെ സ്ലിം.. പൊതുവെ റെഡ്മി ഫോണുകൾ ഇത്തിരി തടി കാണും അതിൽ കുറച്ചു മാറ്റങ്ങൾ ഉണ്ടായത് Mi A1, റെഡ്മി 5 , Mi Max , Mi Max 2 എന്ന മോഡൽ മാത്രം ആണ്.. കയ്യിൽ ഒതുങ്ങുന്ന ഒരു സ്ലിം ഫോൺ..
ആണ്കുട്ടികളെക്കാൾ പെണ്കുട്ടികൾക്ക് ആയിരിക്കും ഇത് കൂടുതൽ നല്ലത് അതിന് കാരണം അതിന്റെ looks.. പിന്നെ design.. ഡിസൈൻ എന്നു പറഞ്ഞു വന്നത് സ്ലിം ആക്കിയതും light weight ആക്കിയതും ആണ്.. കാണാൻ പ്രധാമദൃഷ്ടിയിൽ ഒരു പോലെ തോന്നാം എങ്കിലും കുറച്ചു വേറിട്ടു നിൽക്കുന്ന ഒരു മോഡൽ ആണ് Y2. നിങ്ങളിൽ പലർക്കും ഉണ്ടാകാൻ സാധ്യത ഉള്ള ഒരു സംശയം ആണ് റെഡ്മി Y2 വേണോ അതോ note 5 വേണോ.. ആ സംശയം മാറണം എങ്കിൽ ഒരൊറ്റ ചോദ്യത്തിന് നിങ്ങളുടെ ഉത്തരം വേണം.. "നിങ്ങൾ ഒരു സെൽഫി പ്രേമി ആണോ അല്ലേൽ ഫോട്ടോ കൂടുതൽ ആയിട്ട് എടുക്കുന്ന ആൾ ആണോ?" ഇതിന്റെ ഉത്തരം ആണ്  എന്നാണെങ്കിൽ.. നിങ്ങൾ Y2 എടുത്തു കൊള്ളു.. പക്ഷെ കാമറ എന്നെ പോലെ ഒക്കെ വെറുതെ എപ്പഴെങ്കിലും ഉപയോഗിക്കുന്ന ആൾ ആണ് നിങ്ങൾ എങ്കിൽ Note 5 ആണ് നല്ല option.. അതിനുള്ള കാരണം എന്തെന്നാൽ..
1. 1080പി display
2. Battery
3. Price

പലരും potrait ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം dual cam എടുക്കാൻ നോക്കാറുണ്ട്.. അങ്ങനെ ഉള്ളവരോട് ഒരു നിമിഷം MIUI 10 വരുമ്പോൾ ആ ഒരു പ്രശ്നം തീരും.. അപ്പോൾ നമ്മൾ എന്തിന് ഒരു dual cam നു ആയിട്ട് നമ്മൾ എന്തിന് നല്ലൊരു ബാറ്ററി പിന്നെ പിന്നെ 1080പി ഡിസ്പ്ലേ നഷ്ടപ്പെടുത്തണം. അപ്പൊ ഇതിനെ കുറിച്ചു നമ്മൾ കുറച്ചൊന്ന് ആലോചിച്ചു തീരുമാനം എടുക്കുന്നത് ആവും നല്ലത്..
എന്നാലും കാണാൻ നല്ലതും കൈകാര്യം ചെയ്യാൻ എളുപ്പവും ഉള്ള ഫോൺ Y2 തന്നെ ആണ്.. കാരണങ്ങൾ
1. weight
2. Note 5 പ്രോ design
3. Slim 
4. കുറച്ചു premium ആണ്.. note 5 പ്രോ യേക്കാൾ പ്രീമിയം എന്നു തന്നെ പറയാം

പിന്നെ ഒരു വലിയ പോരായ്മ build ക്വാളിറ്റി.. :-( Plastic ആയത് ചെറിയ ഒരു ഡിസപ്പോയണമെന്റ് ആണ്.. പക്ഷെ കണ്ടാൽ എന്തായാലും തോന്നില്ല..


No comments:

Powered by Blogger.