Header Ads

Header Ads

Galaxy S9 Plus Review

Samsung Galaxy S9 Plus 256GB Review
256ജിബി വേർഷൻ ആയത് കൊണ്ട് മാത്രം ആണ് iphone X കൊടുത്തിട്ട് S9 പ്ലസ് വാങ്ങിയത്.. തെറ്റായ തീരുമാനം എന്നു തോന്നിയിട്ടില്ല.. മികച്ച പെർഫോമൻസ് തന്നെ ഈ ഫോൺ കാഴ്ച്ച വെക്കുന്നു..

Camera:Potrait lighting പോലുള്ള ഫീച്ചർ ഇല്ല എങ്കിലും മികച്ച ഫോട്ടോസ് എടുക്കാൻ സാധിക്കുന്നുണ്ട്. Pro മോഡ് ഉപയോഗിച്ചാൽ കുറച്ചു കൂടെ നന്നായി ഫോട്ടോ എടുക്കാൻ സാധിക്കുന്നു.

Super Slo Mo ചില പരിമിതികൾക്കുള്ളിൽ നിന്ന് മാത്രമേ എടുക്കാൻ ആവുകയുള്ളൂ.. എന്നാലും അതിന്റെ ഔട്ട്പുട്ട് വളരെ മികച്ചതാണ്.

ARmoji എന്ന ഓപ്ഷൻ കൊള്ളാം എന്തിരുന്നാലും Animoji പോലെ പെര്ഫെക്ട് അല്ല അതിൻറെ ഔട്ട്പുട്ട്. ഫ്രന്റിൽ dual ക്യാം ഉപയോഗിക്കാത്തത് ആവാം കാരണം.. ARmoji വെച്ച് നമ്മുടെ മുഖച്ഛായ ഉള്ള GIF files ഉണ്ടാക്കാം.. ഇതു whatsapp വഴി അയക്കാൻ സാംസങ് ഡീഫോൾട് കീബോർഡിൽ ഓപ്ഷൻ ഉണ്ട്. അതായത് ഇമേജ് സെർച്ച് ഒക്കെ ചെയ്യാതെ തന്നെ നമ്മുടെ gif images smiley പോലെ ഒറ്റ ക്ലിക്കിൽ സെന്റ് ചെയ്യാം..

Live focus(Potrait ഫോട്ടോസ്):നല്ല ഔട്ട്പുട്ട് ലഭിക്കുന്നുണ്ട്.. ബാക്ക്ഗ്രൗണ്ട് എത്രത്തോളം ബ്ലെർ ചെയ്യണം എന്നത് നമുക്ക് തീരുമാനിക്കാം.. അതിൽ തന്നെ കക്ലോസപ് ഷോട്ട് കൂടാതെ വൈഡ് angle ഷോട്ട് ഒരുമിച്ച് എടുക്കുന്നു.. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം..

Bixby Vision:S8/നോട് 8 ഇൽ ഉണ്ടായിരുന്നതിനെക്കാൾ ഇപ്പോൾ മികച്ചതായിട്ടുണ്ട്.. മലയാളം detect ചെയ്യാൻ പലപ്പഴും fail ആവുന്നു.

Variable apeture: വളരെ നന്നായി തന്നെ ഇത് വർക് ചെയ്യുന്നുണ്ട്. Low light conditionil മാത്രമേ നമുക്ക് ഇതിന്റെ യഥാർത്ഥ ഔട്ട്പുട്ട് കിട്ടുകയുള്ളൂ. Camera പ്രോ മോഡിൽ പോയി aperture change ചെയ്ത് ടെസ്റ്റ് ചെയ്താൽ നമുക്ക് അതിന്റെ difference മനസിലാക്കാവുന്നതാണ്..

Display:എപ്പഴത്തെയും പോലെ മികച്ച ഡിസ്പ്ലേ.. റെസൊല്യൂഷൻ highest മോഡിൽ സെറ്റ് ചെയ്താൽ ബാറ്ററി ബാക്കപ്പ് കുറയുന്നത് ശ്രെദ്ധിച്ചു.. Brightness കിടിലം ആണ്..

Performance:സാംസങ് S8 ഇൽ എനിക്ക് ഫീൽ ചെയ്‌ത lag S9 പ്ലസ്സിൽ കണ്ടില്ല.. നോട്ട്8 പോലെ തന്നെ വളരെ സ്മൂത് ആയ device. അത്യാവശ്യം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടും ഒരു തരത്തിൽ ഉള്ള ഹാങ്ങും ഉണ്ടായിട്ടില്ല. നല്ലത് പോലെ ram മാനേജ്മെന്റ് ചെയ്തിട്ടുണ്ട്. Apps ക്ലോസ് ചെയത് ഉപയോഗിക്കേണ്ട അവസ്ഥ വന്നിട്ടില്ല.Ram ചെക്ക് ചെയ്താൽ 1.5GB അല്ലെങ്കിൽ 1Gb മാത്രമേ പലപ്പഴും ഫ്രീ കാണിക്കാറുള്ളൂ.. പക്ഷെ അത് usage ഇനെ ഇതുവരെ ബാധിച്ചിട്ടില്ല വളരെ സ്മൂത് ആയി തന്നെ അപ്പ്‌സ് ലോഡ് ആകുന്നു ഇത് വരെ ram clear ചെയ്ത് ഉപയോഗിക്കേണ്ട അവസ്ഥ വന്നിട്ടില്ല .4ജി സ്പീഡ് ഒക്കെ നന്നായിട്ട് തന്നെ കിട്ടുന്നുണ്ട്.. Airtel Volte ടെസ്റ്റിൽ ചേർന്നത് കൊണ്ട് iphone X ഇൽ ഫോൺ വിളിക്കുമ്പോൾ echo ഉണ്ടായിരുന്നു.. S9 പ്ലസ്സിൽ ആ echo ഇതുവരെ ഉണ്ടായിട്ടില്ല.

Gaming:Asphalt 8 ഇൻസ്റ്റാൾ ചെയ്യാൻ കഴിയാത്തതിനാൽ NFS No Limits പിന്നെ PES 2018 വെച്ചു ടെസ്റ്റ് ചെയ്തു നോക്കി.. ഫ്രെയിം ഡ്രോപ്‌സ് തീരെ ഇല്ല. Highest മോഡിൽ ഇട്ടു തന്നെ ആണ് കളിച്ചത്.. ഗ്രാഫിക്സ് ഒക്കെ കൊള്ളാം. Games കളിക്കുമ്പോൾ ചെറുതായി heating അനുഭവപ്പെടുന്നു.. ഓവർ ആയിട്ടില്ല.. ചെറുതായിട് മാത്രം..

Charging & Battery: ഫാസ്റ്റ് ചർഗിങ് ആണെങ്കിലും കുറച്ചു സ്പീഡ് കുറവാണ് നോട്ട് 8 വെച്ച നോക്കുമ്പോൾ. ബാറ്ററി ബാക്കപ്പ് നന്നായി ലഭിക്കുന്നുണ്ടെങ്കിലും 1440P റെസൊല്യൂഷനും AOD യും മറ്റും On ചെയ്തു വച്ചിരിക്കുന്ന ഒരാൾക്ക് ബാറ്ററി കുറവ് മാത്രമേ ലഭിക്കുള്ളൂ..

Speaker:സാംസങ് ആദ്യമായാണ് high end മോഡലിൽ Dual സ്‌പീക്കർ കൊടുക്കുന്നത്.. മറ്റു ഫോണുകൾ ആയിട്ട് compare ചെയ്യുമ്പോ ഔട്ട്പുട്ട് കുറവാണ്.. പക്ഷെ dolby atmos on ചെയ്താൽ സ്‌പീക്കർ ഔട്പുട്ടിൽ വലിയ മാറ്റം തന്നെ നമുക്ക് കാണാൻ സാധിക്കുന്നു.. earphone യൂസ് ചെയ്യുന്നവർക്ക് നല്ലൊരു expirience ലഭിക്കുന്നു.

Fingerprint, iris & intelligent scan: fingerpint ഇപ്പോൾ വളരെ ഫാസ്റ്റ് ആയി എന്നു തോന്നുന്നു.. വളരെ മികച്ച response സ്8+\നോട്ട് 8 il ഇത്ര സ്മൂത് ആയിരുന്നില്ല. Iris scanner നന്നായി തന്നെ വർക്ക് ചെയ്യുന്നു.
Intelligent scan എന്നത് നമ്മുടെ face കൂടാതെ iris ഒരുമിച്ച് സ്കാൻ ചെയത് ഓപ്പൺ ചെയ്യുന്ന പുതിയ ടെക്നോളജി ആണ്. വളരെ വേഗം തന്നെ വർക്ക് ചെയ്യുന്നുണ്ട് എങ്കിലും ചില സമയങ്ങളിൽ കണ്ണ് അടച്ചിരിക്കുമ്പോൾ കൂടി face മാത്രം detect ചെയ്ത് ഓപ്പൺ ആകുന്നു. വരും കാല updateil ശെരി ആകും എന്നു വിശ്വസിക്കുന്നു.

Cons: ഡിസൈൻ change ഇല്ലാത്തത് വലിയ ഒരു con ആയിട്ട് കണക്കാക്കാം.. മുന്നിൽ നിന്ന് നോക്കുമ്പോൾ സ്8inte അതേ പകർപ്പ് ആണെന്ന് മാത്രമേ പറയുകയുള്ളൂ. പിന്നിൽ നിന്ന് മാത്രം ആണ് കാര്യമായ വ്യത്യാസം ഉള്ളത്. Design മികച്ചത് തന്നെ ആണ് എന്തിരുന്നാലും പഴയ S series ഫോൺ പോലെ തന്നെ തോന്നിക്കുന്നത് വിരസത തോന്നിപ്പിക്കുന്നു
Storage:ഫോൺ വാങ്ങി activate ചെയ്ത ഉടനെ നോക്കിയപ്പോൾ തന്നെ 20+ ജിബി already യൂസ് ചെയ്തിട്ടുണ്ടായിരുന്നു. എന്തുകൊണ്ടാണെന്ന് മനസിലായില്ല.. കുറച്ചധികം bloatware ഉള്ളത് കൊണ്ട് ആവാം.
ഫോണിൽ എടുത്ത ഫോട്ടോസ് clear ആയിട്ട് ഫേസ്ബുക്കിൽ വരാത്തതിനാൽ Drive ലിങ്ക് താഴെ ഉൾപ്പെടുത്തുന്നു..
#shruthinofficial
#fortunetechreview

https://drive.google.com/folderview?id=174jNvVgV6hNU2nYMCdfk_ewuVtachMmq

No comments:

Powered by Blogger.